November 16, 2026

ദേശീയ ശില്‍പ്പശാല 25, 26 തീയ്യതികളില്‍

0
Dfsdfs

 

പി സുന്ദരയ്യ ട്രസ്റ്റിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം മുന്‍ നിര്‍ത്തി ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 25, 26 തീയ്യതികളില്‍ കല്‍പ്പറ്റ പുത്തൂര്‍വയലിലെ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളിലാണ് ശില്‍പ്പശാലയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ സുരേഷ്,കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എ വി ജയന്‍, സെക്രട്ടറി സി ജി പ്രത്യൂഷ്,സംഘാടകസമിതി ട്രഷറര്‍ വി ഹാരീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.അക്കാദമിക് വിദഗ്ധര്‍, ജനപ്രതിനിധികള്‍, കര്‍ഷകപ്രതിനിധികള്‍ എന്നിങ്ങനെ 150 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

വന്യമൃഗശല്യ പ്രശ്ന പരിഹാരത്തിന് മുഖ്യ തടസ്സമായി നില്‍ക്കുന്നത് കേന്ദ്ര വനം വന്യജീവി സംരക്ഷണനിയമമാണ്. നിയമത്തിന് കലോചിതമായ ഭേദഗതികള്‍ ആവശ്യമാണ്. കേരളത്തില്‍ വന്യമൃഗശലം രൂക്ഷമായ ജില്ലയാണ് വയനാട്. പ്രശ്നത്തിന്റെ നാനാവശങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്. സാമൂഹ്യ ജീവീതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വന്യമൃഗശല്യത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുക, കഷ്ടനഷ്ടങ്ങള്‍ ശാസ്ത്രീയമായി നിര്‍ണയിക്കുക, ശരിയായ പരിഹാര നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പ്പശാല നടത്തുന്നത്.25ന് രാവിലെ പത്തിന് അഖിലേന്ത്യാ കിസാന്‍സംഘം ജനറല്‍ സെക്രട്ടറി ജോ. വിജൂ കൃഷ്ണന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ കിസാന്‍സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി അഖിലേന്ത്യാ സെക്രട്ടറി ഡോ. ഓം പ്രകാശ്, കേരള ചരിത്രകൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ എന്‍ ഗണേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *