November 16, 2026

ഭൂമി ഏറ്റെടുക്കേണ്ടത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതിനുശേഷം മാത്രം: സംയുക്തസമരസമിതി

0
Sfasf

 

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി എലസ്റ്റേണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുമ്പോള്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി വിതരണം ചെയ്തതിനുശേഷം മാത്രമാകണമെന്ന് സംയുക്ത സമരസമിതി.സിഐടിയു ജില്ലാ ട്രഷറര്‍ .പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി. പി. ആലി അധ്യക്ഷനായിരുന്നു.ബി. സുരേഷ് ബാബു,സി .എച്ച്. മമ്മി, യു. കരുണന്‍,എന്‍. വേണുഗോപാല്‍, എന്‍. ഒ. ദേവസ്യ, കെ. ടി. ബാലകൃഷ്ണന്‍, ഗിരീഷ് കല്‍പ്പറ്റ, കെ. സെയ്തലവി, ഡി. രാജന്‍, എസ്. മണി തുടങ്ങിയവര്‍ സംസാരിച്ചു.

നാലുമാസത്തെ ശമ്പളകുടിശ്ശിക, 2016 മുതലുള്ള പി എഫ് കുടിശ്ശിക,ഗ്രാറ്റുവിറ്റി, ഏഴ് വര്‍ഷമായുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍, രണ്ടുവര്‍ഷത്തെ ലീവ് വിത്ത് വേജസ്, നാലു വര്‍ഷങ്ങളിലെ ബോണസ്, വെതര്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ തുക, കൂലി പുതുക്കിയതിനു ശേഷമുള്ള രണ്ടുവര്‍ഷത്തെ കുടിശ്ശിക തുടങ്ങി മുഴുവന്‍ കുടിശ്ശികയും തൊഴിലാളികള്‍ക്ക് പൂര്‍ണമായി നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *