ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഗവ.ഐ.ടി.ഐ കൽപ്പറ്റയിൽ സെമിനാർ സംഘടിപ്പിച്ചു.
വയനാട് സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഗവ.ഐ.ടി.ഐ കൽപ്പറ്റയിൽ സെമിനാർ സംഘടിപ്പിച്ചു. എം.ടി. ഹരിലാൽ, അസിസ്റ്റന്റ് കൺസർവേറ്റർ ഫോറസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. നിതിൻ.പി.വി, ഗ്രീൻ കൺസർവേറ്റർ സ്വാഗതം പറഞ്ഞു. ജീവൻ ജോൺസ് (പ്രിൻസിപ്പൽ ഇൻചാർജ്) അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ മനോജ് കുമാർ (ബ്ലോക്ക് ഹരിത സമിതി ചെയർമാൻ), ഭാസ്‌കരൻ (ഇൻസ്ട്രക്ടർ, ഐ.ടി.ഐ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാബു.ജി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ) നന്ദി പറഞ്ഞു. മേപ്പാടി റെയിഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ്.പി കാലാവസ്ഥാ ദിന സെമിനാർ ക്ലാസെടുത്തു.




Leave a Reply