സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട വയനാട്ടില്‍
സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.എഡിഎംഎ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിലാണ് കാറിലൊളിപ്പിച്ച 285 ഗ്രാം എംഡിഎംഎ പിടികൂടിയത്. മാനന്തവാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും, തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ19ന് നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ ഏഴ് ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളായ കാസര്‍ഗോഡ് സ്വദേശികളായ ചെര്‍ക്കള ബംബ്രാണി വീട്ടില്‍ ജാബിര്‍ കെ എം ( 33 ), നുസ്രത് നഗര്‍ മൂലഅടക്കം വീട്ടില്‍ മുഹമ്മദ് കുഞ്ഞി (39) എന്നിവരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് അന്ന് സഞ്ചരിച്ചിരുന്ന കാറില്‍ വലിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ച കാര്യം പുറത്താകുന്നത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിച്ചത്.കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.പുതിയ കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളില്‍ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 കൊല്ലം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു തവണ കൂടി കുറ്റം ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട് വില്‍പ്പനയ്ക്കായാണ് ലഹരിമരുന്ന് എത്തിച്ചത്. പ്രതികളിലൊരാളുടെ പേരില്‍ നേരത്തെ തന്നെ കേസുള്ളതാണ്. ഒരാള്‍ കൂടി ഇവര്‍ക്കൊപ്പമുള്ളതായി സംശയിക്കുന്നതായും എക്സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ അറിയിച്ചു.





Leave a Reply