August 19, 2026

വിദ്യാര്‍ത്ഥികള്‍ക്കായി വാക്കത്തോണ്‍ സംഘടിപ്പിച്ചു

0
Fddfsfds

 

ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തിയുടെ’ ഭാഗമായി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ബത്തേരി നഗരസഭയുമായി സഹകരിച്ച് ബത്തേരി ടൗണില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വാക്കത്തോണ്‍ സംഘടിപ്പിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് അവര്‍കള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല വിമുക്തി മാനേജര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ. ജെ ഷാജി പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു.സെന്റ് മേരീസ് കോളേജ്, ഡോണ്‍ ബോസ്‌കോ കോളേജ്, അല്‍ഫോന്‍സാ കോളേജ് തുടങ്ങിയ വിവിധ കോളേജുകളില്‍ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍ ,ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് പി, ഡോണ്‍ബോസ്‌കോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഷാജന്‍ നോറോണ, പ്രിന്‍സ് ജോയ്, സോബിന്‍ കെ. എസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *