September 18, 2026

വണ്‍ സ്‌കൂള്‍ ഗെയിം പദ്ധതിയുടെ ഉദ്ഘാടനം നാളെ

0
Sdf

 

കല്‍പ്പറ്റ:ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ ഗെയിം പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുട്ടില്‍ ഡബ്ലിയുഎംഒ ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ എം.പി പ്രിയങ്ക ഗാന്ധി നിര്‍വഹിക്കും.ചടങ്ങില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.ടി. സിദ്ധീഖ് അധ്യക്ഷനാവും.വിദ്യാര്‍ത്ഥിക്കളെ കായിക മേഖലയില്‍ വിദഗ്ദ പരീശീലനം നല്‍ക്കുന്നതിനായി വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 39 ഹൈസ്‌കൂളുകളിലേക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കുകയും എല്ലാ സ്‌കൂളുകളിലും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒന്നാംഘട്ടത്തില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഏകദേശം ഒരു കോടി രൂപയാണ് വയനാട് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത് ഫുട്‌ബോള്‍,ക്രിക്കറ്റ്, ഹോക്കി, ബേസ്‌ബോള്‍, സൈക്കിള്‍ പോളോ,തുടങ്ങിയ വിവിധ കായിക ഇനങ്ങളാണ് ഓരോ സ്‌കൂളുകളുടെയും സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്തിരിക്കുന്നത്.നിലവില്‍ കായിക അധ്യാപകര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ കായിക അധ്യാപകരെ ജൂണ്‍ ഒന്നുമുതല്‍ ജില്ലാ പഞ്ചായത്ത് നിയമിക്കുകയും ചെയ്യും. എല്ലാ സ്‌കൂളുകളിലും കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ കായിക പരിശീലനം ചിട്ടയായി നല്‍കുകയും ചെയ്യുക എന്നുള്ളതും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥിക്കളെ കായിക പരിശീലനം. മമികച്ച കായിക താരങ്ങളാക്കി മാറ്റിയെടുക്കുകയും ചെയ്യുക എന്നുള്ളതും.

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ നായിക മേഖല ശക്തിപ്പെടുത്തിക്കൊണ്ട് തടയുക എന്നുള്ളതുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.സ്‌കൂളുകളിലെ പുതിയ തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ കാലഘട്ടത്തില്‍ തെരഞ്ഞെടുത്ത കായിക ഇനങ്ങള്‍ക്കുള്ള പരിശീലനം നല്‍കി സ്‌കൂള്‍ ടീമുകളെ തിരഞ്ഞെടുത്തു. സ്‌കൂളുള്‍ ടീമുകള്‍ തമ്മിലുള്ള ഗെയിം ഫെസ്റ്റിവലും ഈ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കും

കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് കായിക മേഖലയില്‍ വിദഗ്ധമായ പരിശീലനം നല്‍കുകയും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കായിക മേഖലയിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ തലമുറയെ വാര്‍ത്തെടുക്കുകയും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വേണ്ടി കായിക മേഖലയില്‍ ഇത്രയും വിപുലമായ പദ്ധതി വകേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്.ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ , മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ബഷീര്‍,ഉഷാ തമ്പി,സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍,ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളിലെ അധ്യാപകര്‍, പി. ടി. എ. ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *