തീപിടിത്തത്തില്‍ വീടിനും വാഹനത്തിനും നാശനഷ്ടം
മാനന്തവാടി: കാരയ്ക്കമല വേലുകരക്കുന്നിലെ കാത്താച്ചിറ കുഞ്ഞുമോന്റെ വീടിന് തീപിടിച്ച് നാശനഷ്ടം.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വീടിന്റെ വിറകുപുരയും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോട്ടോര്‍ ബൈക്കും വീടിനുള്ളിലെ സോഫാ സെറ്റും പൂര്‍ണ്ണമായും കത്തി നശിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരുടെ സഹകരണത്തോടെയാണ് തീയണച്ചത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേഷന്‍ ഓഫീസര്‍ ഇ. കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശശി കെ.ജി, ജയന്‍ സി.എ, ബിനു എം.പി, മനു അഗസ്റ്റിന്‍, ആസിഫ് ഇ.കെ, വിനു കെ.എം, ജിതിന്‍ കെ.ജെ, ബിനീഷ് ബേബി, അനുറാം പി.ഡി, ജോയിസണ്‍ ജെ, ആദര്‍ശ് ജോസഫ്, ഹോം ഗാര്‍ഡുമാരായ ജോബി പി.യു, ഷൈജറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.





Leave a Reply