എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വൈത്തിരി: 35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് വൈത്തിരി പോലീസിന്റെ പിടിയില്‍. മുട്ടില്‍ കുട്ടമംഗലം സ്വദേശി പി സാജിദ് (39) നെയാണ് ഇന്ന് ഉച്ചയോടെ പൊഴുതന കട്ടിപ്പ സ്മാരകത്തിന് മുന്‍വശത്ത് നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്. പൊഴുതന ഭാഗത്തു നിന്നും അച്ചൂരാനം ഭാഗത്തേക്ക് കെ എല്‍ 18 എഫ് 1300 നമ്പര്‍ കാര്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ കൈ കാണിച്ചു നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു. ദേഹപരിശോധനക്കിടെ ഇയാള്‍ ധരിച്ചിരുന്ന ട്രാക്‌സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 35 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
വൈത്തിരി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ അനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടമാരായ പി.പി അഖില്‍, വിജയന്‍, അനോജ് ജോയ്, കെ സിയാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്മിപിന്‍, രതിലാഷ്, ജോബിന്‍, ആഷിക്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.





Leave a Reply