ആരോഗ്യ വകുപ്പില്‍ കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിലെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്ടിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. പബ്ലിക്ക് ഹെല്‍ത്ത്, നഴ്സിങ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയം അല്ലങ്കില്‍ പി.എച്ച്.ഡിയാണ് യോഗ്യത. 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ പബ്ലിക്ക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്‍ത്രോപോളജി, ലൈഫ് സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 35 വയസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. ട്രാസ്ജെന്‍ഡര്‍, ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഏപ്രില്‍ 10 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.shsrc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 0471- 2323223.





Leave a Reply