സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് രാപ്പകല്‍ സമരം 5, 6, തിയ്യതികളില്‍
കല്‍പ്പറ്റ :സര്‍ക്കാര്‍ ബഡ്ജറ്റില്‍ നീക്കിവെക്കുന്ന ഫണ്ടും മറ്റും വെട്ടിക്കുറച്ച് പൂര്‍ണ്ണമായി നല്‍കാത്തതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംപിച്ചിരിക്കുകയാണ്.മാര്‍ച്ച് മാസത്തില്‍ അനുവദിക്കുന്ന ഫണ്ട് പൂര്‍ണ്ണമായും ചെലവഴിക്കാനും കഴിയാതെ വരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നാവിശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയിലും, അവഗണനയിലും പ്രധിഷേധിച്ച് ജില്ലയില്‍ പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 5, 6, തിയ്യതികളില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തും.യോഗത്തില്‍ യു.ഡി.എഫ്. ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷനായി.
യു.ഡി.എഫ്. കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, കെ.എല്‍ പൗലോസ്, ടി. മുഹമ്മദ്, പി.കെ. ജയലക്ഷ്മി, സി.പി. വര്‍ഗീസ്, എം.സി. സെബാസ്റ്റ്യന്‍ എന്‍.കെ. റഷീദ്, ജോസ് കളപ്പുരക്കല്‍, കെ.വി. പോക്കെര്‍ഹാജി, തെക്കേടത്തു മുഹമ്മദ്, കെ. കുഞ്ഞിക്കണ്ണന്‍, ടി.ജെ. ഐസക്, പി.പി. ആലി, റസാക്ക് കല്‍പ്പറ്റ, ബൈജു ഐസക്, സി.ജെ. വര്‍ക്കി, പ്രവീണ്‍ തങ്കപ്പന്‍ , വിനോദ് കുമാര്‍ , തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.





Leave a Reply