ചവിട്ടുപടിയില്‍ നിന്ന് വീണു മരിച്ചു
മാനന്തവാടി: ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്‍ നിന്നും വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി സെയ്ന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്‌സ് ചുമന്ന് പടികള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നു കരുതുന്നു. വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മാനന്തവാടി എ.എസ്.എം സൗണ്ട് ഉടമ പരേതനായ സലീമിന്റെ മകനാണ്. വൈകീട്ട് മാനന്തവാടി നഗരസഭ ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം ഷമാസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഒഴിവാക്കി. പരേതനായ എ.എസ്.എം. സലിമിന്റേയും നബീസയുടേയും മകനാണ് ഷമാസ്. ഭാര്യ: ഭാര്യ ഷബ്‌ന. മക്കള്‍: ഷാദിയ പര്‍വീണ്‍, ഷാഹിദ് ഷാ





Leave a Reply