September 17, 2026

വീല്‍ചെയര്‍-എയര്‍ബെഡ്-വാക്കര്‍ വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ നഗരസഭ പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 രോഗികളായ ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍ എന്നിവ വിതരണം ചെയ്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഒ.സരോജിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അയിഷ പള്ളിയാല്‍, പട്ടികവര്‍ഗ്ഗ ഉപപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ രജനികാന്ത്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറി അലി അസ്‌ക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹംസ, വത്സല, പുഷ്പ, സോഷ്യല്‍ വര്‍ക്കര്‍ പ്രിയ, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *