റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം
തൃശ്ശിലേരി: തൃശ്ശിലേരി മുത്തുമാരിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കൊടുംതറയിൽ ചാക്കോ എന്നയാളുടെ ഓട്ടോറിക്ഷയാണ് കാട്ടാന ആക്രമിച്ച് കേടുവരുത്തിയത്. വള്ളിയൂർക്കാവ് ഓട്ടം കഴിഞ്ഞ് എത്തിയ ശേഷം ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് വഴിയരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് ആന ആക്രമിച്ച് റോഡരികിലേക്ക് തള്ളിയിട്ടത്. രാവിലെയാണ് കേടുപാടുകളോടെ മരത്തിൽ തട്ടി നിൽക്കുന്ന രീതിയിൽ ഓട്ടോ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ വനപാലകർ ഓട്ടോയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തി. നടപടിക്രമങ്ങൾ പാലിച്ച് അർഹമായ നഷ്ട പരിഹാര തുക നൽകുമെന്ന് വനപാലകർ അറിയിച്ചതായി വാഹന ഉടമ പറഞ്ഞു.





Leave a Reply