കാര്‍ഷിവിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
പുല്‍പ്പള്ളി :ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.രണ്ടു വര്‍ഷത്തിനിടയില്‍ പുല്‍പ്പള്ളി പഞ്ചായത്തില്‍ ആറ് കാട്ടുപന്നികളെയാണ് കൃഷി നശിപ്പിക്കുകയും ജനവാസ കേന്ദ്രത്തില്‍ ശല്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് കൊന്നത്.പുല്‍പ്പള്ളി ഭൂദാനം ഷെഡ്ഡില്‍ താമസിക്കുന്ന ഷൂട്ടര്‍ പാനലിലുള്ള സി.പി കുര്യാക്കോസാണ് പന്നിയെ വെടിവെച്ചു കൊന്നത്.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഡോ ജോമറ്റ് കോതവഴിക്കല്‍, ജോഷി ചാരു പ്ലാകല്‍ നേതൃത്വം നല്‍കി.സഹായത്തിനായി പുല്‍പ്പള്ളി ഓഫ് റോഡേഴ്‌സ് അംഗങ്ങളും ഉണ്ടായിരുന്നു.





Leave a Reply