കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്തതിലും, മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിലും പ്രതിഷേധിച്ച് ബത്തേരിയിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയ നടത്തുന്ന ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്നും, ബ്രൂവറി ലൈസൻസിലും ബാർ ലൈസൻസിലും ഇളവ് നൽകി മദ്യമാഫിയയെ സർക്കാർ സഹായിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ച മാർച്ചിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. മെമ്പർമാരായ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.ഇ വിനയൻ, ബത്തേരി ബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർകുണ്ടാട്ടിൽ, ഡി.ഡി.സി. ജനറൽ സെക്രട്ടറിമാരായ ഡി.പി. രാജശേഖരൻ, എൻ.യു ഉലഹന്നാൻ, എൻ.സി. കൃഷ്ണകുമാർ, ബീന ജോസ്, ജിനി തോമസ്, കെ.പി. മധു എന്നിവർ മാർച്ചിൽ പങ്കെടുത്തു.





Leave a Reply