May 8, 2026

ലഹരിക്കെതിരെ  മനുഷ്യമതില്‍ തീര്‍ത്ത് ചുരം ഗ്രീന്‍ ബ്രിഗേഡ്‌സ്

0
Img 20250329 140252
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി:ലഹരിക്കെതിരെ ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ചുരം നാലാംവളവില്‍ മനുഷ്യമതില്‍ തീര്‍ത്തു.പരിപാടി മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ ചാത്തന്‍ചിറ ഉദ്ഘാടനം ചെയ്തു. ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷനായി.ചുരം ഭാഗം ലഹരിയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ലഹരിമാഫിയയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ സാമൂഹിക ലഹരിവിമുക്ത ജനകീയ സമിതി പ്രവര്‍ത്തകരും കച്ചവടക്കാരും നാട്ടുകാരും അണിനിരന്ന പരിപാടി ശക്തമായ താക്കീതായി മാറി.

 

പ്രകൃതി ചികിത്സകന്‍ ഹംസ വൈദ്യര്‍ മുഖ്യാഥിതിയായിരുന്നു.പൊതുപ്രവര്‍ത്തകരായ ശിഹാബ് അടിവാരം,അസീസ് പാണ്ടികടവ്, ജാഫര്‍ ആലുങ്കല്‍, നാസര്‍ കണലാട്’ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂര്‍ ഒതയോത്ത് നന്ദിയും പറഞ്ഞു. നൗഷാദ് പി.എം. ഷമീര്‍ എം.പി., സതീഷ് എം.പി, മുനീര്‍ വി എച്ച്, നിസാര്‍ വി.എച്ച്, നൗഷാദ് ബാവുട്ടി, നസ് ലുദ്ധീന്‍, ബിനു, മജീദ് പി.കെ തുടങ്ങിയ ഗ്രീന്‍ ബ്രിഗേഡ് വോളണ്ടിയേഴ്സ് സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *