ബത്തേരി നഗരസഭ മാലിന്യമുക്ത പ്രഖ്യാപനം നടത്തി
ബത്തേരി:നഗരസഭ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ബത്തേരി നഗരസഭ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.2025 മാര്‍ച്ച് 30ന് കേരളം മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നഗരസഭ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചത്. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ഭാഗമായി 2024 ഒക്ടോബര്‍ രണ്ടിന് മെഗാ ക്ലീനിങ് ക്യാമ്പയിന്‍ ആരംഭിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍ സി പൗലോസ് അധ്യക്ഷയായി.ജനകീയ പങ്കാളിത്തത്തോടുകൂടി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍, മെഗാ പെയിന്റിംഗ് വൃത്തിഹീനമായി കിടന്ന ചുമരുകള്‍ വൃത്തിയാക്കി മനോഹരമാക്കി,സുചിത്വ സന്ദേശങ്ങളും,ചിത്രങ്ങളും ആ ലേഖനം ചെയ്തു.നഗരസഭാ പരിധിയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ സ്‌കൂളുകള്‍ കോളേജുകള്‍ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ ടൗണുകള്‍ എന്നിവ ഹരിത മായി പ്രഖ്യാപിക്കുയും ചെയ്തു.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാ മില ജുനൈസ് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി നഗരസഭാ പരിധിയില്‍ മാലിന്യ പരിപാലനത്തിന് മികവ് പുലര്‍ത്തിയ കോളേജുകള്‍ സ്ഥാപനങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയവയെ നഗരസഭ ആദരിച്ചു കൂടാതെ പ്രഥമ സ്വരാജ് മാധ്യമ പുരസ്‌കാരം നേടിയ 24 ചീഫ് റിപ്പോര്‍ട്ടര്‍ ആയിട്ടുള്ള സുര്‍ജി തയ്യപ്പത്ത് ,റഷീദ് ഇമേജ്, അന്താരാഷ്ട്ര സുജിത്വ കോണ്‍ക്ലേവില്‍ പാഴ് വസ്തുക്കള്‍ കൊണ്ട് കരകൗശലങ്ങള്‍ തീര്‍ത്ത് ഒന്നാം സ്ഥാനം നേടിയ ധീരജ്, വിവിധ മത്സരങ്ങളില്‍ വിജയിച്ച രാമകൃഷ്ണന്‍,മാലിന്യമുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിഷ ടീച്ചര്‍ സാലി പൗലോസ് (ഇന്‍ ചാര്‍ജ് ),കെ റഷീദ് ടോം ജോസ്, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സന്തോഷ് കുമാര്‍. പി. എസ്, പപ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജു. പി എബ്രഹാം എന്നിവര്‍ പങ്കെടുത്തു





Leave a Reply