പിഎംജെകെവൈ പദ്ധതിയില്‍ വയനാട് സംസ്ഥാനത്ത് ഒന്നാമത്
വയനാട് ജില്ലയില്‍ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികള്‍ എന്നിവയില്‍ കിട്ടാനുള്ള
കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി.വയനാട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവല്‍ കോര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.പ്രിയങ്ക ഗാന്ധി എംപി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണ് ശനിയാഴ്ച നടന്നത്.ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും എംപി പറഞ്ഞു.
ദേശീയ ആരോഗ്യ പദ്ധതിയില്‍ 99.91% പദ്ധതി തുക വിനിയോഗിച്ച ജില്ലയിലെ ഏക വകുപ്പാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന് കേന്ദ്രഫണ്ട് ഇനത്തില്‍ 11.9 കോടി രൂപ കിട്ടാനുണ്ട്.കാര്‍ഡിയോളജി ഒഴികെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യവും ജില്ലയില്‍ ഇല്ലാത്ത പ്രശ്‌നവും എംപിയുടെ മുന്നാകെ ഉന്നയിച്ചു.പിഎം-ജന്‍മന്‍ പദ്ധതിയില്‍ ഒരു മാസമായി കേന്ദ്രഫണ്ട്
കിട്ടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 20 കോടി രൂപ കേന്ദ്രം തരാനുണ്ട്. ജില്ലയില്‍ 46 ലക്ഷത്തില്‍പ്പരം തൊഴില്‍ദിനങ്ങള്‍ ലക്ഷ്യമിട്ടതില്‍ 43 ലക്ഷത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. പദ്ധതിയില്‍ 205 കോടി രൂപ ചെലവഴിച്ചത് വയനാട് ജില്ലയിലെ റെക്കോര്‍ഡാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറും തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയില്‍ എസ്എസ്‌കെ-യുടെ കീഴില്‍ വരുന്ന
കായിക പദ്ധതികളില്‍ കേന്ദ്ര, സംസ്ഥാന വിഹിതം ലഭ്യമായിട്ടില്ല.ഇക്കാര്യത്തിലും ഇടപെടാമെന്ന് എംപി ഉറപ്പുനല്‍കി.കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം തീരെ അപര്യാപ്തമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഹെക്ടറിന് വെറും 4500 രൂപ വെച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരത്തുക കൂട്ടികിട്ടാന്‍ സജീവ ഇടപെടല്‍ ഉണ്ടാകുമെന്ന് എം പി പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ, ഉച്ചഭക്ഷണം, ഭവന നിര്‍മ്മാണ മേഖലകളില്‍ ആദിവാസി ജനതയുടെ സ്ഥിതി പ്രിയങ്കാഗാന്ധി എംപി പ്രത്യേകമായി അന്വേഷിച്ചു.
അമിത മദ്യപാനം, പോഷകാഹാരക്കുറവ്, ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ഭാരക്കുറവ് എന്നിവയും ചര്‍ച്ചാവിഷയമായി.സ്‌കൂളുകളില്‍ നിന്ന് ആദിവാസി വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി കൊഴിഞ്ഞു പോകുന്നില്ലെങ്കിലും ഇടയ്ക്കിടെ ക്ലാസ്സ് മുടക്കുന്ന
അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. എല്‍പി, യുപി സ്‌കൂളുകളിലേത് പോലെ എല്ലാ സ്‌കൂളുകളിലും അംഗനവാടികളിലും പ്രഭാതഭക്ഷണം ലഭ്യമാക്കിയാല്‍ ഇത് പരിധി വരെ തടയാം. ഭക്ഷണം പാകം ചെയ്ത് മാത്രം കഴിക്കുന്ന രീതി ആദിവാസികള്‍ക്കിടയില്‍ വ്യാപകമാക്കിയാല്‍ പോഷകാഹാരക്കുറവ് നിയന്ത്രിക്കാന്‍ സാധിക്കും. നിലവില്‍ ഫുഡ് സപ്പ്‌ളിമെന്റുകളും ഫോളിക് ആസിഡ് ഗുളികകളും വിതരണം ചെയ്തു വരുന്നു. ആസ്പിറേഷനല്‍ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ 2024 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് 16ാം സ്ഥാനം നേടിയ വയനാട് ജില്ലയെ എംപി അഭിനന്ദിച്ചു. സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയിലെ ഏഴ് പ്രവര്‍ത്തികളില്‍ ഒന്നുമാത്രമാണ് 100% പൂര്‍ത്തിയായത്.ബേഗൂര്‍-തിരുനെല്ലി റോഡ് പണി മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പിഎംയുവൈ പദ്ധതിയ്ക്ക് കീഴില്‍ ജില്ലയില്‍ 1641പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കി.ആര്‍കെവിവൈ പദ്ധതിയില്‍47.1 കിലോമീറ്റര്‍
സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് നടത്താന്‍ തീരുമാനിച്ചതില്‍ 10.1 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. സൗത്ത് വയനാട് ഡിവിഷനില്‍ ഒരു കിലോമീറ്ററില്‍ പോലും പദ്ധതി പൂര്‍ത്തിയായിട്ടില്ല. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി വന്നശേഷം ജില്ലയില്‍ 29,019 പുതിയ ടാപ്പ് കണക്ഷനുകള്‍ കൊടുത്തു.പിഎംജെകെവൈ
പദ്ധതിയിലെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി വയനാട് സംസ്ഥാനത്ത്
ഒന്നാമത്തെത്തി.മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ തകര്‍ന്നഎല്‍പി സ്‌കൂള്‍ നിര്‍മ്മിക്കാനായി ഭൂമി കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ എംപിയെ അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിക്കാനായി 4.5 ഏക്കര്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ടമായ ഏഴ് കുട്ടികളാണുള്ളത്.ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് 10 ലക്ഷം രൂപയും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിമാസം 4000 രൂപ കേന്ദ്ര പദ്ധതി പ്രകാരവും നല്‍കുന്നു.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ദിവസം 300 രൂപ വീതം
ആദ്യത്തെ മൂന്നുമാസം നല്‍കിയ നടപടി ആറു മാസം കൂടി
സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനായി കാക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരെ കൂടി പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരള ബാങ്ക് 30 കോടിയോളം രൂപ എഴുതിത്തള്ളി.പോക്‌സോ അതിജീവിതര്‍ക്കുള്ള പുതിയ വീട് കണിയാമ്പറ്റയില്‍ അടുത്തമാസം ഉദ്ഘാടനം ചെയ്യും.വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് (ആആര്‍ടി) വാഹനങ്ങള്‍ വാങ്ങാന്‍ 1.34 കോടി രൂപയും ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കാന്‍ 2.92 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭ്യമാക്കിയതായി പ്രിയങ്ക ഗാന്ധി എംപി അറിയിച്ചു.യോഗത്തില്‍ എംഎല്‍എമാരായ ടി സിദ്ധിക്ക്, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.





Leave a Reply