June 27, 2026

പെന്‍ഷന്‍ പരിഷ്‌ക്കരണമില്ലെന്ന കേന്ദ്ര നിര്‍ദേശം പിന്‍വലിക്കണം

0
Da

 

കല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാര്‍ 10 വര്‍ഷം കൂടുമ്പോള്‍ മാത്രം നടപ്പാക്കുന്ന പെന്‍ഷന്‍ പരിഷ്‌ക്കരണം നിലവിലുള്ള പെന്‍ഷന്‍കാര്‍ക്ക് ബാധകമാക്കുകയില്ലെന്നും മേലില്‍ വിരമിക്കുന്നവര്‍ക്കു മാത്രമേ പരിഷ്‌കരിച്ച പെന്‍ഷന്‍ നല്‍കൂ എന്നുമുള്ള നിബന്ധന പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി വി രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. സെക്രട്ടറി എം ജി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ് അജയകുമാര്‍, ഇ കെ ബിജുജന്‍, സി ആര്‍ പ്രേംരാജ്, പി മൊയ്തീന്‍, പി എ ഗിരിജ, പി കെ കരുണാകരന്‍, കെ കെ വിശ്വനാഥന്‍, കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

ഏതുവര്‍ഷം വിരമിച്ചാലും അവര്‍ ജേലിയിലിരുന്ന തസ്തികയ്ക്ക് അനുസരിച്ച തുല്യമായ പെന്‍ഷന്‍ അനുവദിക്കുന്ന തത്വം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. കേന്ദ്ര നയം അനുവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളും നിര്‍ബന്ധിതമായേക്കുമെന്ന ആശങ്ക സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുണ്ട്.

എന്‍ കെ ജോര്‍ജ്,മേരി വി പോള്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹി തിരഞ്ഞടുപ്പ് സംസ്ഥാന കമ്മിറ്റി അംഗം എ കെ വേലായുധന്‍ നിയന്ത്രിച്ചു.ഭാരവാഹികളായി കെ പി നാരായണന്‍ നമ്പ്യാര്‍ (പ്രസിഡന്റ്), എം കരുണാകരന്‍, മേരി വി പോള്‍, സി രാധാകൃഷ്ണന്‍ നായര്‍, വി രാമചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍) എം ജി രാജന്‍ (സെക്രട്ടറി), എം ഡി ദേവസ്യ, എ കെ മോസസ്, എന്‍ കെ ജോര്‍ജ് നളിനി കെ ചന്ദ്രന്‍ ( ജോയിന്റ് സെക്രട്ടറിമാര്‍) ഇ കെ ജയരാജന്‍ (ട്രഷറര്‍).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *