June 27, 2026

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പി പി ആലി

0
Tgsdr

 

കല്‍പ്പറ്റ: തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും നാലുമാസമായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ഐഎന്‍ടിയുസി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.റീജിയണല്‍ പ്രസിഡണ്ട് കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായി.

ദേശീയ മിനിമം വേതനമായ 700 രൂപ എന്നത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം.തൊഴിലുറപ്പ് തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്. തുച്ഛമായ വേതനവും അതുതന്നെ സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥയും മൂലം ഉപജീവനത്തിന് തന്നെ പ്രയാസം നേരിടുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതി രൂപീകരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി സംയോജിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിലുറപ്പു പദ്ധതി മികച്ച രീതിയില്‍ കാര്യക്ഷമമായി നടപ്പിലാക്കാനും സാധിച്ചാല്‍ ഉല്‍പാദന കാര്‍ഷിക മേഖലകളിലെല്ലാം ഫലപ്രദമായ , പ്രൊഡക്ടീവായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബി സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, താരീഖ് കടവന്‍, എസ് മണി,രാധ രാമസ്വാമി, കെ അജിത, ആയിഷാ പള്ളിയാല്, ഏലിയാമ്മ മാത്തുക്കുട്ടി, ആര്‍ യമുന, സുനീര്‍ ഇത്തിക്കല്‍, ഷബീര്‍ പുത്തൂര്‍വയല്‍, കെ ശശികുമാര്‍, രമേശന്‍ മാണിക്യം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *