June 27, 2026

ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

0
Dgsdg

 

വൈത്തിരി:ഗ്രീന്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ഗിര്‍ഡ് ) എന്ന സംഘടന പാവപ്പെട്ടവര്‍ക്കും കിടപ്പു രോഗികള്‍ക്കുമായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു.ഡല്‍ഹി ആസ്ഥാനമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് വൈത്തിരി സി എച്ച് സെന്ററിലും ബത്തേരി മൈ ഹോം പാലിയേറ്റിവ് കെയറിലമായി കിറ്റ് വിതരണം നടത്തിയത്.വൈത്തിരി സി എച്ച് സെന്ററില്‍ ചടങ്ങ് ഗിര്‍ഡ് ഡയറക്ടര്‍ ശംസുദ്ധീന്‍ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.സി എച്ച് സെന്റര് കണ്‍വീനര്‍ ബഷീര്‍ പൂക്കോടന്‍, ഗിര്‍ഡ് എക്‌സി. മെമ്പര്‍ കെ പി സൈതലവി എന്നിവര്‍ സംസാരിച്ചു. ബത്തേരി പാലിയേറ്റിവ് കെയറില്‍ ചേര്‍ന്ന ചടങ്ങില്‍ ശംസുദ്ധീന്‍ അബ്ദുല്‍ ഖാദര്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. പാലിയേറ്റിവ് കെയര്‍ മാനേജര്‍ കെ എ ഷബ്ന, സോഷ്യല്‍ വര്‍ക്കര്‍ ലിയാന എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *