തുരുത്തി അബ്ദുള്ളയുടെ നിര്യാണത്തിൽ കോട്ടത്തറ യുഡിഎഫ് അനുശോചനം രേഖപ്പെടുത്തി
വെണ്ണിയോട്: അന്തരിച്ച മുൻ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് തുരുത്തി അബ്ദുള്ളയുടെ നിര്യാണത്തിൽ കോട്ടത്തറ പഞ്ചായത്ത് യുഡിഎഫ് എക്സിക്യൂട്ടീവ് യോഗം അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.സി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് ബാബു വാളൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി.സി. തങ്കച്ചൻ, പി.എൽ. ജോസ്, മാണി ഫ്രാൻസിസ്, പി.പി. റെനീഷ്, വി.സി. അബൂബക്കർ, കെ.കെ. മുഹമ്മദലി, പോൾസൻ കൂവക്കൽ, ബേബി പുന്നക്കൽ, സി.കെ. ഇബ്രാഹിം, പി.ഇ. വിനോജ്, കെ.കെ. നാസർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply