പ്രതിഷേധ ധര്‍ണ്ണ സമരം നടത്തി
കല്‍പ്പറ്റ :അഭിഭാഷകരെയും,കക്ഷികളെയും സാരമായി ബാധിക്കുന്ന ആശാസ്ത്രീയ കോര്‍ട്ട് ഫീ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ അഭിഭാഷകര്‍ ബാര്‍ അസോസിയേഷന്‍ കോടതി സമുച്ചയത്തില്‍ പ്രതിഷേധ ധര്‍ണ്ണ സമരം നടത്തി.പ്രസിഡന്റ് പി ഡി സജി അദ്ധ്യക്ഷനായി. ഷജില്‍ ജോണ്‍,കെ കെ സോമനാഥന്‍,പി എം മത്തായി,കെ. ഗീവര്‍ഗീസ്,സതീഷ് പുതിക്കാട്,ടി എം റഷീദ്,മുനവറലി സാദത്ത്,ജോര്‍ജ് ജോസഫ്,കെ പി പ്രവീണ്‍,അജിത്ത് വില്ലി,ഐഡ സാജു എന്നിവര്‍ സംസാരിച്ചു.കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍ ഹൈക്കോടതിയിലടക്കം കോര്‍ട്ട് ഫീ വര്‍ദ്ധനവിനെതിരെ സമരത്തിലാണ്.





Leave a Reply