ജില്ലയില്‍ പോസ്റ്റല്‍ ഡിവിഷന്‍ ആരംഭിക്കണം ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ജില്ലയില്‍ പോസ്റ്റല്‍ ഡിവിഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ അഡ്വ. ടി സിദ്ധിഖ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജെ ടി വെങ്കിടേശ്വര്‍ലു ഐ.പി.ഒ.എസിന് നിവേദനം നല്‍കി. കേരളത്തില്‍ തദ്ദേശീയ ഡിവിഷന്‍ ഇല്ലാത്ത ഏക ജില്ലയാണ് വയനാടാണ്. ജില്ലയിലെ ജനസംഖ്യയും വ്യാപാര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സേവന വിതരണം ഉറപ്പാക്കുന്നതിന് പോസ്റ്റല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വയനാട് ജില്ലക്ക് പോസ്റ്റല്‍ ഡിവിഷന്‍ അനുവദിക്കണമെന്ന് എംഎല്‍എ നിവേദനത്തില്‍ പറഞ്ഞു.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്, തലശ്ശേരി ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇത് വേഗത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് തപാല്‍, ഉരുപ്പടികള്‍, എത്തിക്കുന്നതിന് കാലതാമസം ഉള്‍പ്പെടെ അനുഭവിക്കുകയാണ്.കൂടാതെ ഇടപാടുകളില്‍ താമസം, ഏകീകരണത്തിന്റെ അഭാവം, പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനു മുള്ള ബുദ്ധിമുട്ടുകള്‍ ഇതെല്ലാം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നിലവിലുള്ള ഡിവിഷനുകളില്‍ വയനാടിന്റെ ആവശ്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല.





Leave a Reply