ലഹരി ഉപയോഗം തടയാന്‍ മാസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വൈത്തിരി:ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ എക്‌സൈസ് വകുപ്പ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മാസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ചാരിറ്റി സാംസ്‌കാരിക നിലയത്തില്‍ വെച്ച് ലഹരി ഉപയോഗത്തെ കുറിച്ചും പോക്‌സോ നിയമത്തെ കുറിച്ചും സംഘടിപ്പിച്ച പരിപാടി വാര്‍ഡ് മെമ്പര്‍ ജയപ്രകാശ് പി.കെ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഡോളി ജോസ് ആദ്യക്ഷനായി.എക്സൈസ് ഓഫീസര്‍ വജീഷ്, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ല കോഡിനേറ്റര്‍ അനഘ പി.ടി എന്നിവര്‍ ക്ളാസിന് നേതൃത്വം നല്‍കി.
. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ മുനീര്‍ കെ.പി,കേസ് വര്‍ക്കര്‍ നീതു പോള്‍, അംഗന്‍വാടി വര്‍ക്കര്‍ സെയ്ത എന്നിവര്‍ സംസാരിച്ചു.





Leave a Reply