May 7, 2026

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

0
fghgfh

 

മേപ്പാടി : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വോളന്റിയേഴ്‌സും സംയുക്തമായി ജീവന്‍ രക്ഷാ ഉപകരണമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവിന് വേണ്ടി വൈസ് പ്രസിഡന്റ് ഷഹബാന്‍ സലാമിന് കൈമാറി എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ നിര്‍വ്വഹിച്ചു.

കിടപ്പുരോഗികള്‍ക്ക് ജീവ വായുവിനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനു പകരം അന്തരീക്ഷത്തിലെ ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍.

ജീവന്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുന്ന വിവിധ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളായ മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ്, കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി, സ്പര്‍ശം റിലീഫ് സെല്‍ അരപ്പറ്റ, ജ്യോതി പെയിന്‍ & പാലിയേറ്റീവ് യൂണിറ്റ് മേപ്പാടി, പീസ് വില്ലേജ് പിണങ്ങോട്, സാന്ത്വനം റിലീഫ് സെല്‍ റിപ്പണ്‍ എന്നീ സെന്ററുകളിലേക്കാണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ വളണ്ടിയര്‍ ലീഡ് മുഹമ്മദ് ബഷീര്‍, ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ലിഡാ ആന്റണി, ഫാര്‍മസി പ്രിന്‍സിപ്പാള്‍ ഡോ.ലാല്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *