May 31, 2026

ഓശാന പെരുന്നാൾ ആഘോഷിച്ചു

0
img_20250413_151854
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: യേശുക്രിസ്തുവിൻ്റെ ജെറുസലേം യാത്രയുടെ ഓർമ്മ പുതുക്കി പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി ഫാദർ അജു ചാക്കോ അരത്തമ്മാംമൂട്ടിൽ, സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു. തുടർന്ന് കുരുത്തോലകൾ ഏന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഓശാന പെരുന്നാളിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രാർത്ഥനകളും മറ്റ് ശുശ്രൂഷകളും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *