ഗോകുലിന്റെ കസ്റ്റഡി മരണം:കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തുക.
പോക്‌സൊയുടെ മറവില്‍ നടത്തുന്ന ആദിവാസി വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ഭാരത് മഹാസഭയുടെയും ഭൂസമര സമിതിയുടെയും സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ നിന്നും കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.ധര്‍ണ്ണ സി പി ഐ (എം.എല്‍) റെഡ് സ്റ്റാര്‍ കേന്ദ്രകമ്മിറ്റി അംഗം എം. കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.എം.കെ ഷിബു അദ്ധ്യക്ഷനായി.
ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളോട് മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.ആദിവാസികളുടെ സുരക്ഷക്ക് സഹായമായിത്തീരേണ്ട പോക്‌സൊ നിയമത്തെ ഉപയോഗിച്ച് നിയമ സാക്ഷരത കുറഞ്ഞ ആദിവാസികളെ പൊലീസ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് പ്രതികളായതിനാല്‍ ക്രൈംബ്രാഞ്ച് നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പകരം ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ജൂഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും പോക്‌സൊ നിയമത്തെപ്പറ്റി ആദിവാസി ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.വര്‍ഗ്ഗീസ് വട്ടേക്കാട്, അഡ്വ. ടി.ജെ. ഡിക്‌സണ്‍, ഠഇ സുബ്രഹ്‌മണ്യന്‍, എ.എം. അഖില്‍ കുമാര്‍ വി.എ. ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.കെ.വി. പ്രകാശന്‍ സ്വാഗതം പറഞ്ഞു. പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, സി.ജെ. ജോണ്‍സണ്‍ കെ.ജി മനോഹരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.





Leave a Reply