May 7, 2026

സാമ്പത്തിക ഭാരം കൂട്ടി കയമ അരിയുടെ വില വര്‍ധന

0
kljkjk

 

ബത്തേരി:കല്യാണ, ആഘോഷവേളകളില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കയമ അരിയുടെ വില വര്‍ധന സാമ്പത്തിക ഭാരം കൂട്ടുകയാണ്.കിലോയ്ക്ക് 25 രൂപ വരെയാണ് വിലക്കയറ്റം.പൊതുവിപണിയില്‍ ഇത് 160 വരെയായി. പശ്ചിമ ബംഗാ ളിലെ ബര്‍ധമാന്‍ ജില്ലയിലാണ് കയമ അരി പ്രധാനമായും ഉല്‍ പാദിപ്പിക്കുന്നത്.കോഴിക്കോട് മൊത്തവിപണിയില്‍ 140 രൂപയാണ് ഒരു കിലോ കയമ അരിയുടെ വില. ഒരു മാസം മുമ്പ് 115 രൂപയായിരുന്നത് പെട്ടെന്ന് വര്‍ധിക്കുകയായിരുന്നു. ഇവിടെ മഴ കാരണം ഉല്‍പാദനം കുറഞ്ഞതാ ണ് വില വര്‍ധിക്കാന്‍ കാരണം.

കേരളത്തിലും ഗള്‍ഫ് രാ ജ്യങ്ങളിലുമാണ് കയമ അരിക്ക് ആവശ്യക്കാര്‍ കൂടുതല്‍. കേരള ത്തില്‍ ബിരിയാണിക്ക് പൊതു വേ ഉപയോഗിക്കുക കയമ അ രിയാണ്. ബസുമതി, കോല തുട
ങ്ങിയ മറ്റിനം അരി വിപണിയിലു ണ്ടെങ്കിലും കയമയുടെ മണവും രുചിയും കാരണം അതിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

ബംഗാളില്‍നിന്ന് അരി ഇറക്കു മതി കുറഞ്ഞതായി കോഴിക്കോ ട് വലിയങ്ങാടിയിലെ വ്യാപാരിക ള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ക യറ്റുമതി നിരോധനം ഒഴിവാക്കി വിദേശ രാജ്യങ്ങളിലേക്ക് അരി കയറ്റിയയക്കുന്നതും വില വര്‍ ധനക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വിള വെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തി ലധികം പഴക്കമുള്ള അരിക്കാണ് കൂടുതല്‍ രുചി.

അതിനാല്‍, ബംഗാളില്‍നിന്ന് വരുന്നതും ഇത്തരത്തില്‍ ഒരു വ ര്‍ഷത്തിലധികം പഴക്കമുള്ള അ രിയാണ്. ബംഗാളില്‍ കഴിഞ്ഞ സീസണില്‍ വിളവെടുപ്പ് കുറവാ യതിനാല്‍ വരും മാസങ്ങളിലും വില കുതിച്ചുയരുമെന്ന് വ്യാപാ രികള്‍ പറയുന്നു.പ്രാദേശികമായി കയമ ഉല്‍പ്പാദനം ഉണ്ടങ്കിലും അന്യസംസ്ഥാന അരിക്കാണ് വിപണി മൂല്യം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *