മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍മാതൃകാ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ടൗണ്‍ഷിപ്പ് നിര്‍മ്മാണം നവംബറിനകം പൂര്‍ത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ രൂപകല്‍പ്പന ചെയ്തത്.
സര്‍വേ പൂര്‍ത്തിയാക്കിയ പോയിന്റുകള്‍ കിഫ്കോണ്‍ അധികൃതര്‍ പരിശോധിച്ചു. മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു. നാല് ഖനന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്ലോട്ടുകളായി തിരിക്കുന്നത്. നിലവില്‍ ഒരു വീടിന്റെ ഫൗണ്ടേഷന്‍ പണികള്‍ പൂര്‍ത്തിയായി. 40 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കെട്ടിടം നിര്‍മാണ പ്രവൃത്തികളും തുടങ്ങി.ടൗണ്‍ഷിപ്പിലേക്കുള്ള റോഡിനായി അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും റോഡിനായുള്ള മാര്‍ക്കിംഗ് നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.





Leave a Reply