ബെയ്ലി ബാഗ് നിര്‍മ്മാണ യൂണിറ്റിന് കൈത്താങ്ങുമായി സാന്‍തോം വയനാട് ട്രസ്റ്റ്
മേപ്പാടി: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായ ഒരു സംഘം വനിതകള്‍ കൂട്ടായി ആരംഭിച്ച ബെയ്ലി ബാഗ് നിര്‍മ്മാണ യൂണിറ്റിന് കൈത്താങ്ങുമായി സാന്‍തോം വയനാട് ട്രസ്റ്റ് രംഗത്ത്.മേപ്പാടി റിപ്പണിലുള്ള ബാഗ് നിര്‍മ്മാണ യൂണിറ്റ് സന്ദര്‍ശിച്ച ട്രസ്റ്റ് ഭാരവാഹികള്‍ യൂണിറ്റി നാവശ്യമായ ഷെല്‍ഫുകള്‍, കസേരകള്‍, സ്‌ക്രീന്‍ പ്രിന്റിംഗിനുള്ള മേശ എന്നിവ കൈമാറി.ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലീകരണ മേഖലയില്‍ ചില സാധ്യതകള്‍ തേടാന്‍ ട്രസ്റ്റിന്റെ സഹായം വാഗ്ദാനം ചെയ്തു.ഇതിനു പുറമെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏപ്രില്‍ മാസത്തെ വാടകയും വാഗ്ദാനം ചെയ്തു.
സംരംഭത്തിന്റെറെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിപണന മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രവര്‍ത്തകര്‍ ട്രസ്റ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ചണം കൊണ്ടു നിര്‍മ്മിക്കുന്ന ബാഗുകള്‍ക്കാവശ്യമായ ഗുണമേന്‍മയുളള അസംസ്‌കൃത വസ്തുക്കള്‍ ബംഗാളില്‍ നിന്നും മൊത്തവില അടിസ്ഥാനത്തില്‍ വയനാട്ടില്‍ എത്തിക്കാന്‍ വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സാന്‍തോം തുടങ്ങി വെച്ച കാര്യം സംഘത്തെ അറിയിച്ചു.കല്‍പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍തോം വയനാട് ട്രസ്റ്റിന്റെ ഭാരവാഹികളായ ഫാ. തോമസ്സ് ജോസഫ് തേരകം, ബിജോയ് വള്ളിപ്പാലം, ജോസഫ് പുല്ലം, ഇത്തമ്മ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ബെയ്‌ലി സംരംഭത്തിന് നേതൃത്വം നല്‍കുന്ന ലൈഫ് ലൈന്‍ വയനാട് എന്ന വനിതാ സംരംഭത്തിന്റെ പ്രസിഡണ്ട് നിഖിത സ്വാഗതവും ഖജാന്‍ജി റസിയ നന്ദിയും പറഞ്ഞു.





Leave a Reply