May 31, 2026

പൂത്തുലഞ്ഞ് സൂര്യകാന്തിയും, എളളും

0
mkmk

 

അമ്പലവയല്‍:തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ചീരാല്‍ കഴമ്പ് പാടശേഖരത്തില്‍ എളളും സൂര്യകാന്തിയും പൂത്തു.നെന്‍മേനി പഞ്ചായത്തിലെ കഴമ്പില്‍ സുരേഷിന്റെ മൂന്നരയേക്കര്‍ കൃഷിയിടത്തിലാണ് എളളും സൂര്യകാന്തിയും വിളവെടുപ്പിനൊരുങ്ങിയത്.തുടരെപ്പെയ്ത വേനല്‍മഴ ആശങ്കയായെങ്കിലും പ്രതീക്ഷയോടെ വിളവെടുക്കാനൊരുങ്ങുകയാണ് സുരേഷും കുടുംബവും.കുറച്ചുവര്‍ഷം മുമ്പുവരെ പച്ചക്കറിക്കൃഷിയായിരുന്നു സുരേഷ് പ്രധാനമായി ചെയ്തിരുന്നത്. താപനിലെ 30-32 വരെ എത്തിയപ്പോള്‍ പച്ചക്കറികളൊന്നും പച്ചപിടിക്കാതായി.

ഇതോടയൊണ് പുതിയ പരീക്ഷണത്തിനിറങ്ങിയത്. വയനാട്ടില്‍ വേനല്‍ക്കാലത്ത് നന്നായി വിളയുന്നതെന്നതെന്ന അന്വേഷണമാണ് എളളും സൂര്യകാന്തിയും കൃഷിചെയ്യാനുളള തീരുമാനത്തിലെത്തിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് ആദ്യമായി കൃഷിചെയ്തത്. ആദ്യശ്രമം വിജയമായതോടെ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. കര്‍ണാകടകയില്‍നിന്ന് സൂര്യകാന്തിയുടെയും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് എളളിന്റെയും വിത്ത് കൊണ്ടുവന്നു. ജനുവരിയിലാരംഭിച്ച കൃഷി രണ്ടും വിളവെടുപ്പിന് തയ്യാറെടുക്കുകയാണ്.

എളളും സൂര്യകാന്തിയും പരിചരിക്കാന്‍ ഒരുപോലെയെങ്കിലും മെച്ചം എളളുകൃഷിയാണെന്ന് സുരേഷ് പറയുന്നു. അതിനാല്‍ ഇത്തവണ അരയേക്കറില്‍ സൂര്യകാന്തിയും ബാക്കിയുളളിടത്ത് എളളുമാണ് കൃഷി. മൈസൂര്‍ വിപണിയിലെ വിലയനുസരിച്ചാണ് എളളിന് വില ലഭിക്കുന്നത്. ഇക്കുറി കിലോയ്ക്ക് 350 രൂപവരെ വില പ്രതീക്ഷിക്കുന്നു. വിളവെടുത്ത എളള് ശേഖരിച്ചുവെച്ചശേഷം ആവശ്യക്കാര്‍ക്ക് കൊടുക്കും. എണ്ണയാക്കാനും വിത്തിനും ആവശ്യക്കാരുണ്ടെങ്കിലും വിത്തിനാണ് കൂടുതല്‍ ആവശ്യം. കഴിഞ്ഞദിവസം പെയ്ത കനത്ത വേനല്‍മഴയില്‍ അരയേക്കറിലെ എളള് നശിച്ചു. സാധാരണ 100-120 ദിവസംകൊണ്ട് വിളവെടുക്കേണ്ട എളള് ഇക്കുറി 150 ദിവസംവരെ കാത്തിരിക്കേണ്ടിവരും. തുടര്‍ച്ചയായ വേനല്‍ഴയാണ് പ്രതികൂലമായത്.

എളളും സൂര്യകാന്തിയും ഒരുമിച്ചുവിരിഞ്ഞത് സുന്ദരക്കാഴ്ചകൂടി സമ്മാനിക്കുന്നു. രണ്ടായിരം സൂര്യകാന്തിച്ചെടികളാണ് സൂര്യനഭിമുഖമായി വിരിഞ്ഞുനില്‍ക്കുന്നത്.വരുമാനം കുറവാണെങ്കിലും സൂര്യകാന്തി വിരിയുമ്പോഴുളള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് സുരേഷ് പറയുന്നു.കഴമ്പ് പാടശേഖരത്തിനുനടുവില്‍ വിളഞ്ഞുനില്‍ക്കുന്ന കാഴ്ചകാണാന്‍ നിരവധിപേരെത്തുന്നുണ്ട്. സൂര്യകാന്തി വിളവെടുത്ത് എണ്ണയാക്കിയാണ് വില്‍പ്പന. മുന്തിയയിനം എണ്ണ ലിറ്ററിന് 400 രൂപവരെ വിലലഭിക്കും.നിലവില്‍ 150-160 രൂപയ്ക്ക് വന്‍കിട കമ്പനികളുടെ സണ്‍ഫ്ളവര്‍ ഓയില്‍ വിപണിയിലിലുളളതിനാല്‍ വയനാട്ടില്‍ ഉത്പാദിപ്പിക്കുന്ന എണ്ണ വിറ്റുപോകാന്‍ പാടാണ്. ഭാര്യ സ്മിതയും സുരേഷിന്റെ സഹായിയായി എപ്പോഴും കൃഷിയിടത്തിലുണ്ട്. വിദ്യാര്‍ഥികളായ മക്കള്‍ അനശ്വരയും അഹല്യയും ഒഴിവുനേരങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടത്തിലെത്തുന്നു. കാലാവസ്ഥ ഈ നില തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ കൃഷി പ്രതിസന്ധിയാകുമെന്ന ആശങ്കയാണ് സുരേഷ് പങ്കുവെക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *