May 31, 2026

ഇസ്ലാമിക വിദ്യാഭ്യാസം പുതിയ തലങ്ങളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർ ഏറ്റെടുക്കണം -വി. മൂസക്കോയ മുസ്ലിയാർ

0
img_20250419_193538
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പനമരം റൈഞ്ച് തല പാഠശാല ‘അബ് വാബ്’ അഞ്ചുകുന്ന് മിഫ്താ ഹുൽ ഉലൂം സെക്കണ്ടറി മദ്രസയിൽ സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകങ്ങൾ സംബന്ധിച്ചുള്ള പഠനവും, അധ്യാപന മാർഗരേഖകളും വിശദമായി അവതരിപ്പിച്ച സംഗമത്തിൽ റൈഞ്ച് പരിധിയിലെ അധ്യാപകർ സജീവമായി പങ്കെടുത്തു.

 

സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സക്കോയ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ മനസ്സിൽ ശരിയായ വിശ്വാസവും മാർഗവും സ്ഥാപിക്കേണ്ടത് മതാധ്യാപകരുടെ പ്രധാന ഉത്തരവാദിത്തമാണെന്നും സമസ്തയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാഠപുസ്തക പരിഷ്‌കരണ പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ശക്തമായ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ ഇസ്‌ലാമിന്റെ സഹിഷ്ണുതയും, ജ്ഞാനപരമായ വീക്ഷണവും വളർത്തുകയാണ് ഉദ്ദേശിക്കുന്നതെന്നും. അധ്യാപകർ ഈ മാറ്റങ്ങളെ വളരെയധികം ഗൗരവപൂർവം ഏറ്റെടുത്ത്, അത് നടപ്പിലാക്കുന്നതിന് ജാഗ്രതയും ആത്മാർത്ഥതയും കാണിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

വിവിധ സെഷനുകളിൽ പാഠപുസ്തകങ്ങളുടെ മാറ്റങ്ങൾ, പഠന നിലവാരത്തിൽ എത്തിക്കാനുള്ള മാർഗങ്ങൾ, ആധുനിക വിദ്യാഭ്യാസ രീതികളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. ജലീൽ ഫൈസി മാനന്തവാടി, ലത്തീഫ് ദാരിമി വാളാട് വിഷയാവതരണങ്ങൾ നടത്തി. റൈഞ്ച് പ്രസിഡന്റ് അഷ്‌റഫ് ഫൈസി അധ്യക്ഷനായി ജഅഫർ സഅദി സ്വാഗതവും അസ്ലം ഫൈസി നന്ദിയും പറഞ്ഞു.കെ.മൊയ്തു മുസ്ല്യാർ, അബുബക്കർ റഹ്മാനി ,അബ്ദു സമദ് ദാരിമി , മുഹമ്മദ് റഹ്മാനി , റസാഖ് അഞ്ചുകുന്ന്, ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ, സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *