ഭാഷകള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാവരുത്: ജുനൈദ് കൈപ്പാണി
ലക്കിടി:കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ദ്വിദിന നേതൃസംഗമം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.പി ഷംസുദ്ധീന്‍ അധ്യക്ഷനായി.സലാം മലയമ്മ,നജീബ് മണ്ണാര്‍,ടി.എ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.മഹാരാഷ്ട്രയില്‍ സൂചനാബോര്‍ഡുകളില്‍ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മഹത്തരവും അഭിമാനകരവുമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.
ഭാഷയും സംസ്‌കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിന്റെ ഭാഗമാണെന്നുമുള്ള കോടതി പരാമര്‍ശം ജനാധിപത്യ- മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷനിര്‍ഭര സന്ദേശമാണെന്നും ജുനൈദ് പറഞ്ഞു.





Leave a Reply