വിജയസ്മൃതി 2025 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
പുല്‍പ്പള്ളി : വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1987-88 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വിജയസ്മൃതി 2025 സംഘടിപ്പിച്ചു.വിജയ ഓഡിറ്റോറിയത്തില്‍ സംഗമം ഐ.സി ബാലകൃഷ്ണന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.ബാച്ചിലെ 80 യോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, പരിചയപ്പെടല്‍ ചടങ്ങുകളും നടന്നു. ചെയര്‍മാന്‍ ഡോ. സതീഷ് കുമാര്‍ വി അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ മനേജര്‍ അഡ്വ.പി.സി ചിത്ര, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എസ് സതി, രാജേഷ് എം.ഡി, ബിജി ,എം യു വില്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply