തുരങ്കപ്പാത പദ്ധതിയുടെ അനുമതി നിഷേധം ജനങ്ങളുടെ വിജയം. സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ
കൽപ്പറ്റ :ജില്ലയിലെ നിർദ്ദിഷ്ട നാലുവരി തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി അനുമതി നിഷേധിച്ചിരിക്കുകയാണ്.
ജൈവ വൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയോടു ചേർന്നായിരുന്നു നിർദ്ദിഷ്ട തുരങ്കപ്പാത. കഴിഞ്ഞവർഷം ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ
ദുരന്തമുണ്ടാകുന്നതിന് മുമ്പും അതിന് ശേഷവും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ
വിജ്ഞാപന പ്രകാരം വേർതിരിച്ച പ്രദേശങ്ങളും ഉൾപ്പെടുന്ന, മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബ്ബല പ്രദേശങ്ങളിലൂടെയാണ് തുരങ്ക പാത കടന്നുപോകുന്നതെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ചൂണ്ടിക്കാട്ടിയിരുന്നു. വളരെ കാലമായി പരിസ്ഥിതി പ്രവർത്തകരും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കുന്ന വിഷയമാണിത്. പാർട്ടിയുടെ നേതൃത്വത്തിൽ ഈ പദ്ധതിക്കെതിരെ നിരവധി സമരങ്ങൾ ഏറ്റെടുക്കുകയുണ്ടായി. അങ്ങേയറ്റം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ തുരങ്കപ്പാതക്കെതിരെ ശബ്ദമുയർത്തിയ മുഴുവൻ ബഹുജനങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. പാർട്ടിയുടെ ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.
ഈ സന്ദർഭത്തിൽ, പരിസ്ഥിതി ലോലമായ വയനാടിന്, ജനങ്ങൾക്കുപകരിക്കാത്ത, കച്ചവട താൽപര്യത്തിന് വേണ്ടി മാത്രമായി തട്ടിക്കൂട്ടുന്ന, പദ്ധതികളെ എന്തു വിലകൊടുത്തും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. തുരങ്ക പാത പദ്ധതി അടിച്ചേൽപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തുന്ന ഏതൊരു നീക്കത്തെയും ഇനിയും പരാജയപ്പെടുത്തുക തന്നെ ചെയ്യും.
ജില്ലാ സെക്രട്ടറി കെ. വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ജി. മനോഹരൻ, സി.ജെ.ജോൺസൺ, കെ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply