റിതു കൃഷ്ണനെ അനുമോദിച്ചു
അമ്പലവയൽ:മണിപ്പൂരിൽ നടന്ന 68-ാമത് ദേശീയ സ്കൂൾ ഗെയിംസ് – ഫുട്ബോൾ ( അണ്ടർ-19) വിജയികളായ കേരള ടീം അംഗമായ അമ്പലവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ വി എച്ച് എസ് ഇ വിദ്യാർഥി എം.ആർ റിതു കൃഷ്ണനെ സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് അനുമോദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഇ.കെ ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ വി കെ സന്തോഷ് കുമാർ, പ്രധാനാധ്യാപിക ഒ.എൻ സെലീന, പിടിഎ വൈസ് പ്രസിഡന്റ് പി വി വിനോദ്, എസ്എംസി വൈസ് ചെയർമാൻ പി എം രമേശ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഒ വി വർഗീസ്, ജി എൽ പി എസ് പ്രധാനാധ്യാപകൻ ബിജു മാത്യു, ജിഎൽപിഎസ് പിടിഎ പ്രസിഡൻ്റ് ഇ സുലൈമാൻ, എം പി ടി എ പ്രസിഡന്റ് മുബീന, പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രമോദ് ബാലകൃഷ്ണൻ, കായികാധ്യാപകൻ വിജേഷ്, സ്റ്റാഫ് സെക്രട്ടറി വി ഗാഥ, വിഎച്ച്എസ്ഇ സ്റ്റാഫ് സെക്രട്ടറി എം കെ മധുസൂദനൻ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമദ്, ഫുട്ബോൾ കോച്ച് സിറാജ്, നിഷാന്ത് മാത്യു (ഡയനാ ക്ലബ് ), റഷീദ് (എ എഫ് സി അമ്പലവയൽ ), കെ ടി അനിൽകുമാർ (ടാഗോർ ക്ലബ് ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഋതു കൃഷ്ണൻ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ എ രഘുനാഥ് സ്വാഗതം ആശംസിച്ച ചടങ്ങിന് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സി.വി നാസർ നന്ദി പ്രകാശിപ്പിച്ചു.





Leave a Reply