വിദ്യാർത്ഥികൾസാമൂഹിക പ്രതിബദ്ധതയുള്ളവരാകണം -ടി ഷറഫുദ്ദീൻ
ചെന്നലോട്: വിദ്യാർത്ഥികൾ നൻമകളുടെ ഓരം ചേർന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി.ഷറഫുദ്ദീൻ .വായനയും പഠനവും സാമൂഹിക സേവനങ്ങളുമാണ് വിദ്യാർത്ഥികൾ ലഹരിയാക്കേണ്ടതെന്നും ആരെങ്കിലും വിരിച്ച വലയിൽ കുരുങ്ങി ജീവിതെത്തെ ഇരുട്ടിലാക്കുകയല്ല വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നലോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയും ഹിദായത്തുൽ ഇസ്ലാം യുവജന സംഘവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണവും കരിയർ ഗൈഡൻസ് ക്ലാസും ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് കെ.എ.ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സഹദ് അസ്ഹരി, മഹല്ല് സെക്രട്ടറി ഉമ്മർ സഖാഫി, സുഹൈൽ വാഫി, ഖാലിദ് നുജൂമി, സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ട്രു, ഡിഗ്രി വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസിന് സീനിയർ കരിയർ എക്സ്പേർട്ട് കെ.എച്ച് ജെറിഷ് നേതൃത്വം നൽകി. ഹിദായത്ത് യുവജന സംഘം സെക്രട്ടറി അഷ്റഫ് വി.എ സ്വാഗതവും, മഹല്ല് ട്രഷറർ അബ്‌ദു സമദ് പി.കെ. നന്ദിയും പറഞ്ഞു





Leave a Reply