പൂളക്കുന്നിലും പുഴമൂല ചെമ്പ്രയിലും അപകടകാരികളായ കാട്ടാനകളെ കണ്ടെത്താനായില്ല
മേപ്പാടി :മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് വൈത്തിരി സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ പൂളക്കുന്ന്, പുഴമൂല ചെമ്പ്ര ഭാഗങ്ങളിൽ അപകടകാരികളായ കാട്ടാനകൾക്കായി തിരച്ചിൽ നടത്തി. ഇന്ന് രണ്ട് ടീമുകളായി തിരിഞ്ഞാണ് വനപാലകർ തിരച്ചിൽ നടത്തിയത്. എന്നാൽ ഈ രണ്ട് സ്ഥലങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്താനായില്ല.
തുടർച്ചയായ അഞ്ചോ ആറോ ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിവരികയാണെങ്കിലും കാട്ടാനകളുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനപാലകർ അറിയിച്ചു.





Leave a Reply