മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് വെള്ളമുണ്ടയിൽ തുടക്കമായി
മാനന്തവാടി: “അനീതിയുടെ കാലത്തിന് യുവതയുടെ കരുത്ത്” എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിന് വെള്ളമുണ്ട പഞ്ചായത്തിൽ തുടക്കമായി. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സാഹിബ് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
റിട്ടേണിംഗ് ഓഫീസർ കബീർ മാനന്തവാടി, എൻ. നിസാർ അഹമ്മദ്, സി. പി. മൊയ്തു ഹാജി, അസീസ് കോറോം, അസീസ് വെള്ളമുണ്ട, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, മോയി കട്ടയാട്, ഇബ്രാഹിം സി. എച്ച്., മോയി ആറങ്ങാടൻ, പി. സി. ഇബ്രാഹിം, ജബ്ബാർ സി. പി., അബൂട്ടി പുലിക്കാട്, മായൻമുതിര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply