പെരുവക മുത്തപ്പന്‍ ക്ഷേത്രത്തില്‍ മാസ വെള്ളാട്ട് 3, 4 തീയതികളില്‍
മാനന്തവാടി :മാനന്തവാടി പെരുവക മുത്തപ്പന്‍ ക്ഷേത്രത്തിലെ മാസ വെള്ളാട്ട് മെയ് 3, 4 തീയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍അറിയിച്ചു.മൂന്നിന് പുലര്‍ച്ചെ അഞ്ച് മണിക്ക്
നട തുറക്കല്‍, വിശേഷാല്‍ പൂജകള്‍, മലയിറക്കല്‍ ,അന്നദാനം, മുത്തപ്പന്‍ വെള്ളാട്ട് ,മലക്കാരി വെള്ളാട്ട് ,ഗുളികന്‍ വെള്ളാട്ട് ,ദീപാരാധന, അന്നദാനം, കളിക്കപ്പാട്ട്, കലശം വരവ്, ഭഗവതി വെള്ളാട്ട് എന്നിവ നടത്തും.വര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്എം.പി.ശശികുമാര്‍,കെ.കുമാരന്‍, ശശി ശബരിഗിരി, പി.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
നാലിന് പുലര്‍ച്ചെ അഞ്ച് മണിക്ക്‌നട തുറക്കല്‍, വിശേഷാല്‍ പൂജകള്‍, തിരുവപ്പന ,അന്നദാനം, ഭഗവതി തിറ, മലക്കാരി തിറ,ദീപാരാധന, അന്നദാനം എന്നിവ നടത്തും. ക്ഷേത്രം മടയച്ചനായി സ്ഥാനാരോഹണം ലഭിച്ച വി.പി.ശങ്കരന്‍ മടയനച്ചന്റെ നേതൃത്വത്തിലാണ് ക്ഷേത്ര ചടങ്ങുകള്‍ നടത്തപ്പെടുന്നത്.





Leave a Reply