July 29, 2026

രാമന്‍ നമ്പി അനുസ്മരണവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും നടത്തി

0
xcxcvx

 

 

കല്‍പ്പറ്റ: തപസ്യ കലാസാഹിത്യ സമിതി വയനാട് ജില്ലയും പൈതൃക സംരക്ഷണ സമിതിയും ചേര്‍ന്ന് കല്‍പ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തില്‍ രാമന്‍ നമ്പി അനുസ്മരണം നടത്തി.ചരിത്ര അധ്യാപകന്‍ എ ജി ചന്ദ്രന്‍ മാസ്റ്റര്‍ രാമന്‍ നമ്പി അനുസ്മരണപ്രഭാഷണം നടത്തി.ഇന്ന് ചരിത്രം പഠിപ്പിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എത്രയോ മുന്‍പ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ആരാലും രേഖപ്പെടുത്താതെ പോയ അസാമാന്യ പോരാളിയും സംഘാടകനുമായിരുന്നു കുറുമ സമുദായ അംഗമായ രാമന്‍ നമ്പി എന്ന് പ്രശസ്ത ചരിത്ര എഴുത്തുകാരന്‍ വി കെ സന്തോഷ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു.റിട്ടയേര്‍ഡ് പ്രൊഫസര്‍ പി.കെ ദേവന്‍ കവിയത്രി പ്രജുഷ കൊയിലേരി എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ക്യാമ്പയിന്‍ സംസ്ഥാന സെക്രട്ടറിഹരി മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.

എഴുത്തുകാരന്‍ ശിവരാമന്‍ പാട്ടത്തില്‍ യോഗത്തില്‍ അധ്യക്ഷനായി.
ജില്ലാ അധ്യക്ഷന്‍ വിജയന്‍ കൂവണ വൈസ് പ്രസിഡണ്ട് കെ ടി സുകുമാരന്‍ പൈതൃക സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ എ വി രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു ജില്ലാ ജനറല്‍സെക്രട്ടറി സിന്ധു സ്വാഗതവും സെക്രട്ടറി വാസ് വാസുദേവ് നന്ദിയും രേഖപ്പെടുത്തി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *