ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ധര്‍ണാ സമരം നാളെ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ധര്‍ണാ സമരം നാളെ വയനാട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുന്‍ എം എല്‍ എ സി മമ്മൂട്ടി ഉദ്ഘാടനം ചെയ്യും, ജില്ലാ നേതാക്കളായ കെ കെ അഹ്‌മദ് ഹാജി ,ടി മുഹമ്മദ് . എന്‍ നിസാര്‍ അഹമ്മദ്, വി സൈനാര്‍ ഹാജി ,സി കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള , നിയോജക മണ്ഡലം സെക്രട്ടറി കെ സി അസീസ് കോറോം, പ്രസിഡന്റ് സി പി മൊയ്തു ഹാജി , ഭാരവാഹികളായ കടവത്ത് മുഹമ്മദ് , കുന്നോത്ത് ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ് , വെട്ടന്‍ അബ്ദുള്ള ഹാജി, പള്ളിയാല്‍ ഉസ്മാന്‍, മുനീര്‍ പാറക്കടവത്ത് എന്നിവര്‍ പങ്കെടുത്തു.
വയനാട് മെഡിക്കല്‍ കോളേജില്‍ വേണ്ട പരിശോധന, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഒരുക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, അവതാളത്തിലായ ഒ പി സംവിധാനം കാര്യക്ഷമമാക്കുക. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്റ്റര്‍മാരെ നിയമിക്കുകയും ചികിത്സാ സംവിദാനം കാര്യക്ഷമമാക്കുകയും ചെയ്യുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധാരണാ സമരം.
2021ല്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ജനം അതിനെ കണ്ടത്. എന്നാല്‍ നാളിതുവരെ ഒരു മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ചെറീയ ഒരു അപകടം നടന്നാല്‍ പോലും കോഴിക്കോട്ടേക്കും ജില്ലയിലെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും റഫര്‍ ചെയ്യുന്ന പ്രവര്‍ത്തനം മാത്രമാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. മാനന്തവാടിയില്‍ വാഹന അപകടം നടന്നാല്‍ ചികിത്സ കിട്ടാതെ മരിക്കുക എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്.
മെഡിക്കല്‍ കോളേജ് എന്ന പേരുള്ളത് കൊണ്ട് ജില്ലയിലെ അത്യാസന്ന നിലയിലുള്ള രോഗികളെ ഇവിടെക്ക് കൊണ്ട് വരുന്നു എന്നാല്‍ ആവശ്യമായ പരിശോധനാ ഉപകരണങ്ങളോ ജീവന്‍ രക്ഷാ ഉപകരണങ്ങളോ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഇല്ല. ഇത് കൊണ്ട് തന്നെ സമയത്തിനു ചെകിത്സ കിട്ടാതെ മരിക്കുന്ന രോഗികളുടെ എണ്ണം മാനന്തവാടിയില്‍ കൂടുകയാണ്. വളരെ ആശങ്കാ ജനനഗമായ അവസ്ഥയായിത്.
കഴിഞ 9 വര്‍ഷമായി ഭരിക്കുന്ന സര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ്, വയനാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ പേരില്‍ വോട്ടു വാങ്ങി വിജയിച്ച മന്ത്രി ഒ ആര്‍ കേളു ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാവണം.





Leave a Reply