സില്‍വര്‍ ജൂബിലി ആഘോഷം സമാപന സമ്മേളനം മെയ് 4ന്
മാനന്തവാടി: കണ്ണോത്തുമല നേതാജി ഗ്രന്ഥാലയം ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്‌ളബ്ബിന്റെ ഒരു വര്‍ഷം നീണ്ട് നിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മെയ് 4ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ കെ വിനയ രാജന്‍, ടി ടി ബിജു, എം സി ബേബി മാസ്റ്റര്‍, അജിത് ഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസി: എല്‍സി ജോയ് അധ്യക്ഷത വഹിക്കും.ആഭരിക്കല്‍ ബ്‌ളോക്ക് പ്രസി: ജസ്റ്റിന്‍ ബേബി നിര്‍വ്വഹിക്കും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്ര: പി കെ സുധീര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രാദേശിക കലാകാരന്‍മാരുടെ വിവിധ കലാപരിപാടികള്‍, മെഗാ ഗാനമേള എന്നിവയും ഉണ്ടാകും.





Leave a Reply