ബസ്സപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
മാനന്തവാടി:പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആളായിരുന്നു.പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍.ഭാര്യ: വിരിയേമ്മു. മക്കള്‍: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.സഹോദരന്മാര്‍: മുഹമ്മദലി, കോമ മുസ്ലിയാര്‍,മുസ്തഫ സഖാഫി.





Leave a Reply