കുഞ്ഞോം ശരീഫ ഫാത്തിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി
കുഞ്ഞോം: വേൾഡ് മലയാളി ഓർഗനൈസേഷൻ (ഡബ്ല്യു എം ഒ) ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്ററിനോടനുബന്ധിച്ച് നിർമ്മിക്കുന്ന ശരീഫ ഫാത്തിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹമാണ് ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകിയത്.
തൻ്റെ മാതാവിൻ്റെ പേരിലുള്ള ഈ സംരംഭം ഡബ്ല്യു എം ഒയുടെ ഏറ്റവും വലിയ സ്മാരകമാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ഥാപനത്തിലെ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് സാദിൻ ഖിറാഅത് പാരായണം ചെയ്തു.
ഡബ്ല്യു എം ഒ ജനറൽ സെക്രട്ടറി കെ കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മഹല്ല് ഖത്വീബ് ഉസ്താദ് ജംഷീർ ബാഖവി ആമുഖ ഭാഷണം നടത്തി. ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈതമി സ്വാഗതം ആശംസിച്ചു. സ്വാഗത സംഘം കൺവീനർ കെ സി അസീസ് കോറോം പദ്ധതി വിശദീകരിച്ചു.
ഉസ്താദ് ആബിദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് ബി പി എൽ, ഹാരിസ് സാഹിബ് ഹൈദരാബാദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഡബ്ല്യു എം ഒ ഖുർആൻ കോളേജ് കൺവീനർ പി സി ആലിക്കുട്ടി ഹാജി, ഡബ്ല്യു എം ഒ വൈസ് പ്രസിഡന്റ് മായൻ മണിമ, അണിയാരത് മമ്മൂട്ടി ഹാജി, മുജീബ് ഫൈസി, സി പി മൊയ്തു ഹാജി, പടയൻ മമ്മൂട്ടി ഹാജി, അഹ്മദ് മാസ്റ്റർ, കുഞ്ഞോം മഹല്ല് സെക്രട്ടറി എം കെ അബൂബക്കർ, മഹല്ല് പ്രസിഡന്റ് കെ സി മൊയ്തു ഹാജി, വർക്കിംഗ് കൺവീനർ മുസ്തഫ മൊന്തോളൻ, സബ് കമ്മിറ്റി ജോയിൻ കൺവീനർ ടി കെ മമ്മൂട്ടി ഹാജി, സ്വാഗത സംഘം ട്രഷറർ വി സി ഹംസ ഹാജി, മഹല്ല് ചെയർമാൻ ആർ വി പി ഇബ്രാഹിം ഹാജി, എം ബാപ്പുട്ടി ഹാജി മേപ്പാടി, ടി ഹംസ സാഹിബ് മേപ്പാടി, പിലാക്കണ്ടി ഇബ്രാഹിം ഹാജി, ഡബ്ല്യു എം ഒ എക്സിക്യൂട്ടീവ് അംഗങ്ങൾ, സബ് കമ്മിറ്റി മെമ്പർമാർ, സമീപ പ്രദേശങ്ങളിലെ മഹല്ല് ഭാരവാഹികൾ, ഖതീബുമാർ, മഹല്ല് നിവാസികൾ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply