September 13, 2026

ഭാഷാഭിന്നത മറികടക്കാൻ കമ്മ്യൂണിക്കോർ: തദ്ദേശീയ വിദ്യാർത്ഥികൾക്ക് വഴിവിളക്കാവുന്ന പദ്ധതി

0
img_20250506_201525
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന കമ്മ്യൂണിക്കോർ പദ്ധതി ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ ഇംഗ്ലീഷ് ഭാഷാ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ തദ്ദേശീയ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാകും.

സംസ്ഥാനത്ത് പട്ടികവർഗ്ഗ-പട്ടികജാതി വിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കമ്മ്യൂണിക്കോർ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. വയനാട്, പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസർഗോഡ്, തൃശ്ശൂർ, പത്തനംതിട്ട എന്നീ 10 ജില്ലകളിലാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്.

 

വയനാട് ജില്ലയിൽ തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. തിരുനെല്ലിയിൽ രണ്ട് ബാച്ചുകളിലും നൂൽപ്പുഴയിൽ ഒരു ബാച്ചിലുമായി 35 വിദ്യാർത്ഥികൾ വീതം പങ്കെടുക്കും. 180 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് ഇവർക്ക് ലഭിക്കുക.

 

പദ്ധതിയുടെ രണ്ടാംഘട്ട ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ നിർവഹിച്ചു. തിരുനെല്ലി സി.ഡി.എസ് ചെയർപേഴ്സൺ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ പ്രഭാകരൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.കെ ആമീൻ, സ്പെഷ്യൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ സായി കൃഷ്ണ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ, ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്നേറിയെങ്കിലും തദ്ദേശീയ വിദ്യാർത്ഥികളുടെ ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഒരു വെല്ലുവിളിയായി തുടർന്നിരുന്നു. പഠന മാധ്യമം മലയാളവും ഇംഗ്ലീഷുമായിരിക്കുകയും, ഇംഗ്ലീഷ് പഠനവും ആശയവിനിമയവും പലപ്പോഴും കുട്ടികൾക്ക് പ്രയാസകരമാവുകയും ചെയ്യാറുണ്ട്. ഈ ഭാഷാപരമായ വെല്ലുവിളികളെ ലഘൂകരിക്കുക എന്നതാണ് കമ്മ്യൂണിക്കോർ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പരിശീലനം നേടുന്നതിലൂടെ തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കും എന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *