ഒപ്പം ക്യാമ്പയിൻ; സംഘാടകസമിതി രൂപീകരിച്ചു.
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെയും യുവസമിതി സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ മേയ് 16 മുതൽ 18 വരെ സംഘടിപ്പിക്കുന്ന ‘ഒപ്പം ക്യാമ്പയിൻ’ സംഘാടകസമിതി യോഗം കൽപ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിൽ ചേർന്നു. പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പരിസരവിഷയസമിതി കൺവീനർ പ്രൊഫ. ബാലഗോപാലൻ ക്യാമ്പയിൻ അവതരണം നടത്തി. വാർഡ് കൗൺസിലർ എം. കെ. ഷിബു, പരിഷത്ത് ജില്ലാ സെക്രട്ടറി കെ. പി. സുനിൽകുമാർ, കേന്ദ്ര നിർവാഹക സമിതിയംഗം ശാലിനി തങ്കച്ചൻ, ജില്ലാ ജോ. സെക്രട്ടറി എ. ജനാർദ്ദനൻ, ജില്ലാ ജോ. സെക്രട്ടറി കെ. ആർ. ചിത്രാവതി, മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത്, യുവസമിതി ജില്ലാ കൺവീനർ കെ. ആർ. സാരംഗ്, കെ. വിശാലാക്ഷി, സി. ജയരാജൻ, പി. ജെ. ജോമിഷ്, സി. എസ്. കോമളം, കെ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. സി. കെ. ശിവരാമൻ (ചെയർപേഴ്സൺ), എം. പി. മത്തായി (കൺവീനർ), ടി. പി. സന്തോഷ് (ഖജാൻജി) എന്നിവരെ സംഘാടകസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.





Leave a Reply