കാട് വളർന്ന് അപകടാവസ്ഥയിൽ, അധികാരികൾ നടപടി സ്വീകരിക്കണം: ബി.ജെ.പി
മാനന്തവാടി : തലശ്ശേരി റോഡിൽ കണിയാരത്ത് റോഡരികിൽ കാടുവളർന്നത് അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുൻസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. കാട് വളർന്നതിനാൽ വളവിൽ റോഡ് കാണാത്തതുമൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
യോഗത്തിൽ സജീവൻ കണിയാരം അധ്യക്ഷത വഹിച്ചു. രാജഗോപാൽ, അഖിൽ കേളോത്ത് , ശ്രീജിത്ത് കണിയാരം, സംഗീത് ഷിനൂപ്. തുടങ്ങിയവർ സംസാരിച്ചു





Leave a Reply