May 6, 2026

കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റുഡന്റ്സ്മാർക്കറ്റ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. 

0
img_20250507_165720s61QWri
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വിലക്കയറ്റ ത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്സ്മാർക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി. ഒ ആർ. കേളു നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്പന കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സുബ്രമണ്യൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് റീജണൽ മാനേജർ. പി.കെ അനിൽകുമാർ സ്വാഗതവും, മാർക്കറ്റിങ്ങ് മാനേജർ വേലുസാമി നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം കൺസ്യൂമർഫെഡ് ഒരു കൂടക്കീഴിൽ അണിനിരത്തി ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ്മാർക്കറ്റുകൾ ആരംഭിക്കുന്നത്.എല്ലാവിധ പഠനോപകരണങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ഇവിടെ ലഭിക്കുന്നു.മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങൾ എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയപ്പെട്ട ത്രിവേണി നോട്ട്ബുക്കുകൾ പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ ഇവിടെ ലഭിക്കും.സ്ക്കൂൾ ബാഗ് രംഗത്തെ പ്രമുഖ ബ്രാന്റുകളായ സ്കൂബീഡേ , ഒഡീസിയ, വൈൽഡ് ക്രാഫ്റ്റ്, വിക്കി, തുടങ്ങിയവയോടോപ്പം സാധാരണ ബ്രാന്റിലുള്ള ആകർഷകങ്ങളായ സ്ക്കൂൾ ബാഗുകൾ MRP യേക്കാളും വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം സ്ക്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ ജോൺസ്, പോപ്പി , ദിനേശ്, മാരാരി, സൺ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളിലുള്ള വിവിധ തരം കുടകൾ, ഏറ്റവും ആകർഷകമായ മോഡലുകളിൽ, ഏറ്റവും വിലക്കുറവിൽ പെൻസിൽ ബോക്സ്, ലഞ്ച്ബോക്സ്, വാട്ടർബോട്ടിൽ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ്ബോക്സ്, കളർ പെൻസിലുകൾ തുടങ്ങിയവയും ലഭിക്കുന്നു.ജൂൺ 15 വരെ എല്ലാ സ്റ്റുഡന്റ്സ് മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കും. കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥരായ അജീഷ്. പി, സുനീർ. ബി, അബ്ദുൽ ഗഫൂർ, മുഹമ്മദ് മുസ്തഫ എം. പി, അനീഷ്. പി, ഷൈന, ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *